Kodiyathur

വൈദ്യുതി ചാർജ് വർധനവിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കൊടിയത്തൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കൊടിയത്തൂർ: വൈദ്യുതി ചാർജ് വർധനവിലും അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ചതിലും പെൻഷൻ വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഘടകം കോട്ടമ്മൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി ഹമീദ് മുഖ്യപ്രഭാഷണം നടത്തി. റഫീഖ് കുറ്റിയോട്ട്, കെ അബ്ദുല്ല, പി.പി അഷ്റഫ്, ഷാഹിദ്, അബ്ദുറഹ്മാൻ, ടി.കെ അമീൻ, വി.കെ സത്താർ, സി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button