Thamarassery

ചുരത്തിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കുന്നത് പതിവാകുന്നു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വിനോദസഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു. പാതയിൽ റോഡരികുകളിലും വനപ്രദേശങ്ങളിലേക്കും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണം കഴിച്ച പാത്രങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ഉപേക്ഷിച്ചാണ് പലരും കടന്നുപോവുന്നത്. ഹോട്ടലുകളിൽനിന്ന്‌ പാർസൽ വാങ്ങി ചുരം പാതയിലെത്തി ഭക്ഷണം കഴിക്കുന്നതും പതിവാണ്. ചുരംപാതയെ മലിനപ്പെടുത്തുന്നവർക്കെതിരേ നടപടി കർശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൈവേ പോലീസും വനപാലകരും. അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രവർത്തകരും ചുരംപാതയിൽ നിരീക്ഷണം ശക്തമാക്കി രംഗത്തുണ്ട്

Related Articles

Leave a Reply

Back to top button