Kodiyathur
എസ്.വെെ.എസ് സഹായി സാന്ത്വനം ക്യാമ്പയിന്‍ ഗൃഹ സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചു
കൊടിയത്തൂര്‍: സഹായി വാദി സലാമിന്റെയും പൂനൂർ ഡയാലിസിസ് സെന്ററിന്റെയും മറ്റ് സാന്ത്വന പ്രവർത്തനങ്ങളുടെയും പ്രചാരണാർത്ഥമുള്ള ഗൃഹ സമ്പര്‍ക്ക ക്യാമ്പയിന് കൊടിയത്തൂര്‍ യൂണിറ്റിൽ തുടക്കം കുറിച്ചു. യൂണിറ്റ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ഗൃഹ സമ്പര്‍ക്കത്തിന് കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്‍റ് അങ്ങാടിയില്‍ മുഹമ്മദ് കുട്ടി ഹാജി, എസ്.വെെ.എസ് സോണ്‍ സെക്രട്ടറി അബ്ദുല്‍ അസീസ് എ.പി, യൂണിറ്റ് ജന. സെക്രട്ടറി അസീസ് ടി.കെ, ഫിനാന്‍സ് സെക്രട്ടറി നിയാസ് ടി.എന്‍, വെെസ് പ്രസിഡന്‍റുമാരായ ഗഫൂര്‍ പി.ടി, ശഫീഖ് കെ.എ, സെക്രട്ടറി റിയാസ് കെ, ഉബെെസ് സി.കെ, കാമില്‍ കെ, റമീസ് സി.കെ, മുബശ്ശിര്‍, ശഫിന്‍ ഫര്‍ഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.