Kodiyathur
വൈദ്യുതി ചാർജ് വർധന; കൊടിയത്തൂരിൽ പാതിരാ സമരം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേത്രത്വത്തിൽ അന്യായ വൈദ്യൂതി നിരക്ക് വർദ്ധനവിനെതിരെ പാതിരാസമരം സംഘടിപ്പിച്ചു. ചെറുവാടി ചുള്ളിക്കാപറമ്പിൽ കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ സാഹിബ് സമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മജീദ് പുതുക്കുടി, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി.പി ഉണ്ണിക്കമ്മു, ഷാബുസ് അഹമ്മദ്, എൻ ജമാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, പി.ടി കുഞ്ഞിരായിൻ, കെ.വി നിയാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, സലാം തുടങ്ങിയവർ സംസാരിച്ചു.