Mukkam
കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം; രഥോത്സവം നടത്തി
മുക്കം: കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ രഥോത്സവം നടന്നു. 30 ടൺ ഭാരവും 13 മീറ്റർ ഉയരവുമുള്ള നൂറിൽപരം ദേവരൂപങ്ങൾ ആലേഖനം ചെയ്തതാണ്.
ഉത്സവക്കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾക്കുന്നുമ്മൽ, ജനറൽ കൺവീനർ ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി ചന്ദ്രമോഹൻ, സെക്രട്ടറി രാമൻ ഇരട്ടങ്ങൽ, വർക്കിങ് പ്രസിഡന്റ് രവീന്ദ്രൻ പവിത്രം, ജാനു, ട്രഷറർ എൻ ശൈലജ, തത്തമ്മക്കുഴിയിൽ രവീന്ദ്രൻ, ഉപസമിതി ഭാരവാഹികളായ ടി.കെ ഗിരീഷ്, ഇ.പി രാധാകൃഷ്ണൻ, സവിജേഷ് അലൻസ്, സുരേഷ് കൈപ്പ, പി നവീൻ, പി പ്രേമൻ, കെ.ഒ മനോജ്, സജീവ്, ഷാജി തുടങ്ങിയവർ രഥോത്സവത്തിന് നേതൃത്വം നൽകി.