Kodiyathur
കൊടിയത്തൂർ കൃഷിഭവൻ സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
കൊടിയത്തൂർ : കൃഷി ഭവനുമായി സഹകരിച്ച് സ്ഥാപനപച്ചക്കറി കൃഷി ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചീര, വെള്ളരി, വെണ്ട, പയർഎന്നീ പച്ചക്കറികളാണ് സ്കൂൾ കുട്ടികൾക്ക് നൽകിയത്.
നേരത്തെ സ്കൂൾ ക്യാമ്പസിൽ നടത്തിയ കൃഷിയിൽ നിന്നും ലഭിച്ച പച്ചക്കറികൾ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർക്ക് വിതരണം ചെയ്തിരുന്നു.
കുട്ടികൾക്ക് വീടുകളിൽ പച്ചക്കറി കൃഷി നടത്തുന്നതിനുള്ള വിത്തുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ ഫസൽ കൊടിയത്തൂർ വഹിച്ചു. പി.സി അബ്ദുറഹിമാൻ മാസ്റ്റർ, കെ.വി അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.