KoombaraThiruvambady
കെ.എസ്.ഇ.ബി കൂമ്പാറ സെക്ഷൻ ഓഫീസ് ഉദ്ഘാടനം; വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് നിർവഹിക്കും

തിരുവമ്പാടി: മണ്ഡലത്തിൽ പൂർത്തീകരിച്ച 2 പ്രവർത്തികളുടെ ഉദ്ഘാടനം ഇന്ന് നടക്കും.
താമരശ്ശേരി 66 കെ.വി സബ്സ്റ്റേഷൻ 110 കെ.വി ആയി ഉയർത്തിയതിന്റെയും കൂമ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനായി നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാവും.







