ചെമ്പുകടവ് പ്രദേശത്ത് മലവെള്ളപ്പാച്ചിൽ ചാലിപ്പുഴ നിറഞ്ഞൊഴുകി; ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചു

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി. വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നുതായി അധികൃതർ പറഞ്ഞു.
പുഴകളുടെ സമീപ പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി.
പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കുട്ടികളടക്കം 80 പേർ ക്യാമ്പിലുണ്ട്
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 29 വീട്ടുകാരെ മാറ്റിപാർപ്പിച്ചു.
ചാലിപ്പുഴ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റേണ്ടതായി വരുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അറിയിച്ചു.
വില്ലേജ് ഓഫീസർ പ്രഭാകരൻ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ ആർ ടി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
News from CTV







