Kodanchery
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് കോടഞ്ചേരിയിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം നേടിയവരെയും കലാമേളകളിലും രൂപതാ തല ക്വിസ് മത്സരത്തിലും വിജയിച്ചവരെയും ആദരിച്ചുകൊണ്ട് വിദ്യാലയത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകൻ ജിബിൻ പോൾ, സി. പ്രിൻസി, സി. ലൗലി ടി.ജോൺ, എമിലിറ്റ ജെയിൻ, ഡെൽന ഷാജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അരുൺ ജോസഫ്, ജോബി ജോസ്, ഷിജോ ജോൺ, ലിബി ടി. ജോർജ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ നേട്ടങ്ങൾ സമ്മാനിച്ച് പൊതുസമൂഹത്തിന്റെ അഭിനന്ദനങ്ങൾ നേടി.