Kodanchery
ഡി വൈ എഫ് ഐ പൊതു സേവനപദ്ധതി: കോടഞ്ചേരി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം നടത്തി

കോടഞ്ചേരി : ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്കിലെ കോടഞ്ചേരി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം നടത്തി.
പദ്ധതിയുടെ ഉദ്ഘാടനത്തിൻറെ ഭാഗമായുള്ള പൊതിച്ചോറ് വിതരണത്തിന് ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശരത് നേതൃത്വം നൽകി. ഫ്ലാഗ് ഓഫ് ചടങ്ങ് ശ്രീജിത്ത് യു കെ നിർവഹിച്ചു.
മേഖല സെക്രട്ടറി ലത്തീഫും സിജി, ഷാഹുൽ, നോബിൾ, രൂപേഷ്, മിഥുൽ, ജിഷ്ണു, ഋത്വിക്, വൈശാഖ് തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.