Kodiyathur
കൊടിയത്തൂരിൽ സലഫി സ്കൂളിന്റെ “ബുക്ക്ടോപ്പിയ” ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂളിലെ ഇംഗ്ലീഷ് ലൈബ്രറി പ്രോജക്റ്റ് “ബുക്ക്ടോപ്പിയ” എന്ന പേരിൽ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. കുട്ടികളുടെ താല്പര്യങ്ങളനുസരിച്ച് പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കാവുന്ന രീതിയിൽ ഒരുക്കിയ ഈ ലൈബ്രറിയിൽ ലളിതവും ആകർഷണീയവുമായി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ മുതൽ ലോക ക്ലാസിക്കുകൾ വരെ ലഭ്യമാണ്.
ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പൽ കെ. കുഞ്ഞോയിമാസ്റ്റർ ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജബ്ബാർ കൗമുദി, കെ.സി.സി. മുഹമ്മദ് അൻസാരി, വി. റഷീദ് മാസ്റ്റർ, പി.സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ചടങ്ങിന് പി.ടി.എ. പ്രസിഡന്റ് യാസീൻ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ കെ.വി. അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പി. ബീരാൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.