Kodiyathur

കൊടിയത്തൂർ ബജറ്റ്: തോട്ടുമുക്കത്ത് ആരോഗ്യ ഉപകേന്ദ്രം നിർമിക്കും

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് 22,80,63,695 രൂപ വരവും 22,31,81,140 രൂപ ചെലവും 48,84,555 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്. ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് മികച്ച പരിഗണന നൽകുന്നതാണ് ബജറ്റ്. ആശുപത്രിസൗകര്യമില്ലാത്ത തോട്ടുമുക്കത്ത് ആരോഗ്യ ഉപകേന്ദ്രവും പഞ്ചായത്തിൽ രണ്ടു നീന്തൽക്കുളങ്ങളും മൂന്ന് പുതിയ കളിസ്ഥലങ്ങളും നിർമിക്കും. വെസ്റ്റ് കൊടിയത്തൂർ-ഇടവഴിക്കടവ് റോഡ് നിർമിക്കുന്ന വികസനസമിതിയെ പിന്തുണയ്ക്കാൻ 15 ലക്ഷം, രണ്ടു വാർഡുകളെ ബന്ധിപ്പിച്ച് പ്രശ്നപരിഹാര സെൽ, നാരിസംഗമം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.

അങ്കണവാടി പോഷകാഹാരവിതരണത്തിന് 41 ലക്ഷംരൂപയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് 13 ലക്ഷവും ഭിന്നശേഷി സ്കോളർഷിപ്പിന് 18 ലക്ഷവും അങ്കണവാടികളുടെ നവീകരണത്തിന് 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പുഞ്ചപ്പാടം സംരക്ഷിക്കാൻ കല്ലൻതോട് നവീകരണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്പോർട്സ് അക്കാദമിയും അനുവദിച്ചു. ബജറ്റ് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അവതരിപ്പിച്ചു. പ്രസിഡന്റ് ദിവ്യാ ഷിബു അധ്യക്ഷയായി.

Related Articles

Leave a Reply

Back to top button