Kodanchery
കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ അമ്പാട്ടുപടിയിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു. കാസർഗോഡ് ചീമേനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ യാത്രകാരിയായ ആയിഷയെ (60) കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് നിന്ന് തമിഴ്നാട്ടിൽ പോയി നിലമ്പൂർ വഴി നോളജ് സിറ്റി കാണുന്നതിനായി വരുന്ന വഴിക്കാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്. മറ്റാർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടം നടന്ന ഉടൻതന്നെ കാർ യാത്രികർ സ്വയം തന്നെ തുറന്നു കിടന്ന ഡോർ വഴി പുറത്തു കടന്നു.