കുപ്പായക്കോട്, പോത്തുണ്ടി പാലങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും, അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ആർ.എഫ് പദ്ധതിയിൽ നിർമിക്കുന്ന ഓമശ്ശേരി പെരുവില്ലി ശാന്തിനഗർ കോടഞ്ചേരി റോഡിന്റെ പ്രവർത്തി ഉദ്ഘാടനവും മന്ത്രി പി എ മുഹമ്മദ് റിയാസ് കോടഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ നിർവഹിച്ചു.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് എം.പി രാഹുൽ ഗാന്ധിയുടെ സന്ദേശം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ വിനയരാജ് അവതരിപ്പിച്ചു. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ മിനി പി.കെ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഷിജി ആന്റണി, വിൻസന്റ് വടക്കേമുറിയിൽ, മാത്യു ചെമ്പോട്ടിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്, ഷാജി മുട്ടത്ത്, റോസിലി മാത്യു, യോഗത്തിന് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സുനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.