Kodiyathur

കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റൂട്ടിൽ തിങ്കൾ മുതൽ ഗതാഗത നിരോധനം

കൊടിയത്തൂർ: കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച (26-02-2024) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.

ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് – പന്നിക്കോട് – കാരകുറ്റി – കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് – ചുള്ളിക്കാപറമ്പ് വഴിയും പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Back to top button