Thiruvambady

പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് മെമ്പർമാർ കൊടുത്ത പരാതികളും കത്തുകളും മീറ്റിംങ് അജണ്ടയിൽ വെക്കാത്ത ഇടത് ഭരണ സമിതിയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ധിക്കാരത്തിനെതിരെ കോൺഗ്രസ്സ് മെമ്പർമാർ യോഗം ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. ഇന്ന് നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് മെമ്പർമാർ മുദ്രാവാക്യം മുഴക്കി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.

ക്ഷീരകർഷകർക്കുള്ള പാലിന്റെ സബ്സീഡി കൊടുക്കാനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതമൂലം ലാപ്സായതും, കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായും പഞ്ചായത്ത് പ്രസിഡൻ്റും സി പി എമ്മും വ്യക്തമായി അഴിമതിയുടെ ഭാഗമായതും, പഞ്ചായത്ത് വികസനരേവ അടിക്കുന്നത് അജണ്ട വെച്ച് ചർച്ച ചെയ്ത് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തിരുമാനമെടുക്കാതെ രണ്ട് ലക്ഷം രൂപ ചിലവഴിക്കാൻ തീരുമാനിച്ചത് നിയമവിരുദ്ധവും ചട്ടവിരുദ്ധവുമാണ് എന്നീ മൂന്ന് വിഷയങ്ങൾ മെമ്പർമാർ കത്തിലൂടെ മീറ്റിംങ് അജണ്ടയിലേക്ക് സമർപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടിപറയാൻ സാധിക്കാത്തതിനാലാണ് ഈ വിഷയങ്ങൾ അജണ്ടയിൽ വെക്കാതെ പഞ്ചായത്ത് പ്രസിഡൻ്റും സി പി എമ്മും ഒളിച്ചുകളി നടത്തുന്നതെന്ന് കോൺഗ്രസ്സ് മെമ്പർമാർ ആരോപിച്ചു. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയതിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് എൽ ഡി എഫ് ഭരണ സമിതിയും പഞ്ചായത്ത് പ്രസിഡൻ്റും രാജിവെക്കണമെന്നും ഇതിന് കൂട്ടുനിന്ന സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്നും കോൺഗ്രസ്സ് മെമ്പർമാരായ ബോസ് ജേക്കബ്, ടി ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, പൗളിൻ മാത്യു എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button