Mukkam
കെ.എം.സി.ടി. എൻജിനിയറിങ് കോളേജ് ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
മുക്കം : കളൻതോട് കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ ടെക്നിക്കൽ ഫെസ്റ്റ് ‘കർമ്മ 24’ കെ.എം.സി.ടി. ഗ്രൂപ്പ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. കെ. മൊയ്തു ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രതാരം നീരജ് മാധവ് മുഖ്യാതിഥിയായി. വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങും നടന്നു. സി.ഡബ്ല്യു.ആർ.ഡി.എം. ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് വിനീഷ് വിദ്യാധരൻ എന്നിവർ മുഖ്യാതിഥികളായി. സാങ്കേതികശില്പശാലകളും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
പ്രിൻസിപ്പൽ ഡോ. പി.വി. സാബിഖ്, വൈസ് പ്രിൻസിപ്പൽ ഡോ. സുനു സുരേന്ദ്രൻ, ഡോ. പ്രകാശ് ബാബു, പി.ടി.എ. വൈസ് പ്രസിഡൻറ് മുഹമ്മദ് കുട്ടി, കെ. അനൂജ എന്നിവർ സംസാരിച്ചു.