Thiruvambady
തിരുവമ്പാടി -കോടഞ്ചേരി റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം വാഹനാപകടം

തിരുവമ്പാടി: തിരുവമ്പാടി -കോടഞ്ചേരി റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം വളവിൽ ഇന്ന് രാവിലെ 8:30 തോടെയാണ് പിക്കപ്പ് മറിഞ്ഞത്.
തിരുവമ്പാടി ഭാഗത്ത് നിന്ന് കോടഞ്ചേരി ഭാഗത്തേക്ക് പിവിസി പൈപ്പുകൾ കയറ്റി വന്ന പിക്കപ്പാണ് സംരക്ഷണ റാമ്പിൽ ഇടിച്ച് മറിഞ്ഞത്. ആർക്കും പരിക്കില്ല. വാഹനം മറിഞ്ഞതിനെ തുടർന്ന് ഇവിടെ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി മറിഞ്ഞ് തോട്ടിലേക്ക് പതിച്ചു.