സിദ്ധാർത്ഥന്റെ കൊലപാതകം; യു.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി: പൂക്കോട് ഗവൺമെന്റ് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. പിണറായി സർക്കാർ അധികാരമേറ്റശേഷം കേരളത്തിൽ സി.പി.എമ്മും പോഷക സംഘടനകളും അധികാരം കയ്യിലെടുത്ത് മനുഷ്യജീവനെ പോലും നിഷ്കരണം കൊന്നതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനവും പൊതുയോഗവും.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യു.ഡി.എഫ് കൺവീനർ ജയ്സൺ മേനാക്കുഴി, അബൂബക്കർ മൗലവി, ചിന്ന അശോകൻ, ജോസ് പെരുമ്പള്ളി, ബാബു പട്ടരാട്ട്, അബ്ദു കഹാർ, ജോർജ് തോമസ് മച്ചുകുഴി, ജോസ് പൈക, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് ചാലിൽ, നാസർ പി.പി, ഫ്രാൻസിസ് മുണ്ടാട്ടിൽ, ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ സംസാരിച്ചു.