Kodiyathur

കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പഠനോത്സവത്തിന് തുടക്കമായി

കൊടിയത്തൂർ: പൊതു വിദ്യാലയങ്ങളിലെ ഒരു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ പൊതുജനങ്ങളു മായി പങ്ക് വെക്കുന്ന പഠനോത്സവ പരിപാടിക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ തുടക്കമായി. തികവ് എന്ന് നാമകരണം ചെയ്ത പരിപാടി മാവൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ ക്ലസ്റ്റർ കോ ഓഡിനേററർ കെ.പി സഫിയ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഇംപ്ലിമെൻ്റിംഗ് ഓഫീസർ ജി അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡൻ്റ് നൗഫൽ പുതുക്കു ടി, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, അധ്യാപകരായ എം.കെ ഷക്കീല, ഫൈസൽ പാറക്കൽ, മുഹമ്മദ് നജീബ് ആലിക്കൽ, വി സുലൈഖ, എം.പി ജസീദ, പി അനിത, തുടങ്ങിയവർ സംസാരിച്ചു. പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനം, പാഠ ഭാഗങ്ങളിലെ വിവിധ കലാ രൂപങ്ങളുടെ അവതരണം, ചിത്ര പ്രദർശനം, മാഗസിൻ പ്രകാശനം തുടങ്ങിയവ പഠനോത്സവത്തിൻ്റെ ഭാഗമായി നടന്നു.

Related Articles

Leave a Reply

Back to top button