Kodanchery
തെയ്യപ്പാറ പള്ളിയിൽ തിരുനാൾ തുടങ്ങി

കോടഞ്ചേരി : തെയ്യപ്പാറ സെയ്ൻറ് തോമസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ തുടങ്ങി.
ഇടവക വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ കൊടിയുയർത്തി. ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാന, സ്നേഹവിരുന്ന്. വൈകീട്ട് അഞ്ചിന് തിരുനാൾ കുർബാന. 6.30-ന് പ്രദക്ഷിണം, വചന സന്ദേശം. 8.30-ന് വാദ്യമേളം. ഞായറാഴ്ച രാവിലെ 10-ന് തിരുനാൾ കുർബാന, പ്രദക്ഷിണം, സമാപനാശീർവാദം.







