Mukkam
പടക്കം തെറിച്ചുവീണ് അടിക്കാടിന് തീപിടിച്ചു
മുക്കം : പടക്കം പൊട്ടിക്കുന്നതിനിടയിൽ തെറിച്ചുവീണ് പറമ്പിലെയും മതിലിലെയും അടിക്കാടിന് തീപിടിച്ചു. മുക്കം ഹൈസ്കൂളിന് സമീപം കുറ്റിപ്പാലയിൽ കരിമ്പനക്കൽ ബബിത്തിന്റെ വീട്ടിൽ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് തെറിച്ചുവീണത്.
തുടർന്ന് തൊട്ടടുത്തുള്ള സ്കൂളിന്റെ മതിലിലെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായി അണച്ചു.