തിരുവമ്പാടിയിൽ കെ. സുരേന്ദ്രൻ പര്യടനം നടത്തി

തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണന്റെ ഭവനസന്ദർശനം നടത്തി. മുക്കം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻറ് തച്ചോലത്ത് ഗോപാലന്റെ വീടും മാമ്പറ്റ താമരക്കുളം ഇല്ലവും സന്ദർശിച്ചു.
കാരശ്ശേരിയിൽ ലങ്കയിൽ സുബ്രഹ്മണ്യന്റെ വീടും എം.എൻ. കാരശ്ശേരിയെയും സന്ദർശിച്ചു. മുക്കത്ത് ആർ.എസ്.എസ്. മുൻ സംഘചാലക് നാരായണൻ നമ്പൂതിരിയെ സന്ദർശിച്ചശേഷം മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെത്തിയ സ്ഥാനാർഥി കഞ്ഞിപാർച്ചയിലും പങ്കെടുത്തു.
തുമ്പോണ അരവിന്ദന്റെയും ബി.ജെ.പി. പ്രവർത്തകരായ കല്ലറക്കൽ ബിജു, വാസു, ഭാസ്കകരൻ, ശ്രീലാൽ തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. കല്ലുരുട്ടി മാടച്ചാൽ മുത്തപ്പൻക്ഷേത്രത്തിലും കല്ലുരുട്ടി പള്ളിയിലുമെത്തി. നീലേശ്വരം മലാത്തൊടികയിലും തൊണ്ടിമ്മലും നടന്ന കുടുംബസംഗമത്തിലും പങ്കെടുത്തു. ഫാദർ കുര്യാക്കോസ് ഐക്കുളമ്പിലിനെയും സന്ദർശിച്ചു. അടിവാരം കോളനി സന്ദർശനത്തോടെയാണ് എൻ.ഡി.എ. സ്ഥാനാർഥിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം അവസാനിപ്പിച്ചത്.






