കൊടിയത്തൂരിൽ യു.ഡി.വൈ.എഫ് സ്ട്രീറ്റ് വിത്ത് രാഹുൽ മെഗാ യൂത്ത് കാമ്പയിന് ഉജ്ജ്വല തുടക്കം
കൊടിയത്തൂർ : യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ‘സ്ട്രീറ്റ് വിത്ത് രാഹുൽ’ മെഗാ യൂത്ത് കാമ്പയിനിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആർ. ഷഹിൻ നിർവ്വഹിച്ചു. പഞ്ചായത്ത് യു.ഡി.വൈ.എഫ് ചെയർമാൻ കെ.വി നിയാസ് അദ്ധ്യക്ഷനായി. കൊടിയത്തൂർ പഞ്ചായത്തിലെ എല്ലാ അങ്ങാടികളിലൂടെയും കടന്നുപോയ സ്ട്രീറ്റ് വിത്ത് രാഹുൽ മെഗാ യൂത്ത് കാമ്പയിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ.പി സുഫിയാൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ ജലീൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് യു.ഡി.വൈഎഫ് കൺവീനർ ജംഷിദ് എരഞ്ഞിമാവ്, നൗഫൽ പുതുക്കുടി, ഫൈസൽ കണ്ടാംപറമ്പിൽ, പി.പി ഫൈസൽ കൊടിയത്തൂർ, നിസാർ പന്നിക്കോട്, ഷബീർ കൊടിയത്തൂർ, ലാസിം പന്നിക്കോട്, ഇർഷാദ് ഗോതംമ്പറോഡ്, ഷമീർ വെസ്റ്റ് കൊടിയത്തൂർ, ഷറഫലി ചെറുവാടി, മുബഷിർ പി.സി, ഷരത്ത് പന്നിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.