കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആദിവാസി മേഖലയിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16 ആദിവാസി കോളനികളിലെ ഗോത്രവർഗ്ഗ ആളുകൾക്ക് മാത്രമായിട്ടുള്ള പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് മെയ് 10 തിങ്കളാഴ്ച തുഷാരഗിരി വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ വച്ച് നടത്തുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ വാക്സിൻ സ്റ്റോക്ക് ലഭ്യമല്ലാത്തതിനാൽ ഇന്ന് കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ല.
ഒന്നാംഘട്ട വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ള മുഴുവനാളുകളും അതാത് വാർഡ് മെമ്പർ മാരുടെ കൈവശം ഫോൺ നമ്പറും ഒന്നാം ഘട്ട വാക്സിനേഷൻ നടത്തിയ തീയതിയും നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനറൽ വിഭാഗത്തിനുള്ള വാക്സിനേഷൻ വരും ദിവസങ്ങളിൽ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.







