Kodanchery
രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം ആചരിച്ചു
കോടഞ്ചേരി : യുവ പ്രഭാവനായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സദ്ഭാവന ദിനമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടത്തി. അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, ലിസി ചാക്കോ, സിജോ കാരിക്കൊമ്പിൽ, സദാനന്ദൻ കോടഞ്ചേരി എന്നിവർ പ്രസംഗിച്ചു.