Pullurampara

താമരശ്ശേരി രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി

പുല്ലൂരാംപാറ : താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിൽ തുടക്കമായി. തലശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനംചെയ്തു. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളിൽ ഭാവിയിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്ന് ചർച്ചചെയ്യുന്ന വേദിയാണ് രൂപതാ അസംബ്ലിയെന്ന് ബിഷപ്പ് പറഞ്ഞു.

രൂപതാ വികാരി ജനറൽ മോൺ. അബ്രഹാം വയലിൽ, ചാൻസലർ ഫാ. സുബിൻ കാവളക്കാട്ട്, ഫാ. ജോൺ ഒറവുങ്കര, സിസ്റ്റർ ടിന എസ്‌.കെ.ഡി., സ്വപ്ന ഗിരീഷ്, വിശാഖ് തോമസ്, ബെന്നി ലൂക്കോസ്, എപ്പാർക്കിയൽ അസംബ്ലി ജനറൽ കൺവീനർ ഫാ. തോമസ് ചിലമ്പിക്കുന്നേൽ എന്നിവർ സംസാരിച്ചു.

ബുധനാഴ്ച നടക്കുന്ന സമാപനസമ്മേളനത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാബ്ലാനി മുഖ്യപ്രഭാഷണം നടത്തും. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് അധ്യക്ഷൻ ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.

Related Articles

Leave a Reply

Back to top button