Kodiyathur
ഭാരതത്തെ ലോകത്തിലെ മൂന്നാം ശക്തിയാക്കും; കുമ്മനം രാജശേഖരൻ

കൊടിയത്തൂർ : അടുത്ത അഞ്ചുവർഷം കൊണ്ട് ഭാരതം മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഉയരുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി. കൊടിയത്തൂർ പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യസഖ്യം അധികാരമോഹികളുടെ കൂട്ടായ്മയാണെന്നും എങ്ങനെയും മോദിയെ പുറത്താക്കി അധികാരം പിടിക്കുകയെന്ന ഒറ്റ അജൻഡയാണ് അവരെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി. മുക്കം മണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ് അധ്യക്ഷനായി.
മുക്കം നഗരസഭാ കൗൺസിലർ നികുഞ്ജം വിശ്വനാഥൻ, ഉത്തരമേഖലാ പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, മേഖലാ ഖജാൻജി ടി.വി. ഉണ്ണികൃഷ്ണൻ, എം.കെ. അഭിഷേക്, ജി. പ്രമോദ് കുമാർ, കെ. ശശീന്ദ്രൻ, ടി. ദേവദാസ്, ജോസ് വാലുമണ്ണിൽ എന്നിവർ സംസാരിച്ചു.







