Koodaranji
കൂടരഞ്ഞി സ്വയംസഹായ സംഘം ഉന്നതവിജയികളെ അനുമോദിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി സ്വയംസഹായ സംഘം പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ അനുമോദിച്ചു. പ്രസിഡന്റ് റോയി ആക്കേൽ അധ്യക്ഷനായി.
സെക്രട്ടറി ജിനേഷ് തെക്കനാട്ട്, ഷാജി പ്ലാത്തോട്ടം, റോയ് ഇടശ്ശേരിയിൽ, സോജൻ ചേക്കാക്കുഴി, രാജൻ കുന്നത്ത്, ജിബി കളമ്പുകാട്ട്, ഇ.എം. വിനോദ്, സജി മുഖാലയിൽ, ജോയി കിഴക്കേക്കര, ഷാജി നെടുംകൊമ്പിൽ, ജിൻസൺ പുതിയാപറമ്പിൽ, സജി ഇടശ്ശേരിയിൽ, ജോയി കിഴക്കേമുറി എന്നിവർ സംസാരിച്ചു.