Kodiyathur
പുതു വർഷം പുതു വായന പി.ടി.എമ്മിൽ വായന കാമ്പയിൻ തുടങ്ങി
![](https://thiruvambadynews.com/wp-content/uploads/2024/06/Thiruvambadynews2024-16.jpg)
കൊടിയത്തൂർ : പുതിയ അധ്യയന വർഷത്തിൽ വായനശാക്തീകരണ കാമ്പയിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. ലൈബ്രറി ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ജൂൺ 1 മുതൽ 30 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ. വിദ്യാർത്ഥികൾക്ക് വ്യത്യസ്ത സാഹിത്യ രചനകൾ പരിചയപ്പെടുത്തി അവരിൽ വായനാഭിരുചി വളർത്തിയെടുക്കുകയാണ് കാമ്പയിൻ്റെ മുഖ്യ ലക്ഷ്യം.
കാമ്പയിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജി സുധീർ നിർവ്വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ് സുജ പ്രഭ, സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ്, സി മഹ്ജൂർ, ലൈബ്രറി ക്ലബ് കൺവീനർ സി.കെ നവാസ്, വി വിദ്യ സംസാരിച്ചു. സാഹിത്യ ശില്പശാല, പുസ്തകചർച്ച, രചനാ മത്സരങ്ങൾ, സാഹിത്യ രചനാ ശില്പശാല എന്നിവ നടക്കും