Kodiyathur
പറവകൾക്ക് നിർക്കുടമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പറവകൾക്ക് നീർക്കുടമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്താണ് ചട്ടികളിൽ കുടിവെള്ളം സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, ബാബു പൊലുകുന്ന് തുടങ്ങിയവർ സംസാരിച്ചു.







