കർഷക സെമിനാറും; സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും; സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും കൂടരഞ്ഞിയിൽ
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കൃഷിഭവൻ്റെയും, ഹരിതമിത്രം കർഷക സമിതിയുടെയും സഹകരണത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ജൂൺ 15ന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന്മണി മുതൽ. കാർഷിക മേഖലയിലെ യന്ത്രവത്കരണത്തെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും വൈ. ജെ .ജി താമരശ്ശേരിയുമായി സഹകരിച്ച് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും, സബ്സിഡി ലഭിക്കുന്നതിന് സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും, വിൽപ്പനയും, ലോൺ സൗകര്യവും നടത്തുന്നു.
കാർഷിക മേഖലയിൽ ഉൽപാദനവർദ്ധനവിന് കുറഞ്ഞ കൂലിച്ചിലവിലും , സമയബന്ധിതമായും ,ഫലപ്രദമായും ഉപകരിക്കുന്ന നൂതനകാർഷിക യന്ത്രങ്ങളുടെ ഉപയോഗത്തെകുറിച്ച് കോഴിക്കോട് കൃഷി എക്സിക്യൂട്ടീ എഞ്ചിനീയർ വിഭാഗത്തിലെ സാങ്കേതിവിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ കാർഷിക കാർഷിക യന്ത്രങ്ങളെ പറ്റിയുള്ള സെമിനാറും തുടർന്ന് വിവിധ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും, വിൽപ്പനയും, ബാങ്ക് ലോൺ സൗകര്യം ഉൾപ്പെടെ 50%മുതൽ 80% വരെ സബ്‌സിഡി നിരക്കിൽ കർഷകർക്ക് കാർഷിക ഉപകരണങ്ങൾ ലഭ്യമാകുന്നതിന് വേണ്ട സഹായ സഹകരണങ്ങൾ ഒരുക്കുന്നു. യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ- പദ്ധതി (SMAM)യിൽ 50% മുതൽ 80% സബ്സിഡിയോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിപ്രകാരം നടത്തുന്ന സെമിനാറിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് 15 ലക്ഷം രൂപവരെ സർക്കാറിൻ്റെ അപകട ഇൻഷൂറൻസ് പരിരക്ഷയും സൗജന്യമായി ലഭിക്കുന്നതിനും സെമിനാറിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണ ഉണ്ട്. റജിസ്ട്രേഷന് ആവശ്യമായ രേഖകൾ : ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മുൻഗണക്ക് മാത്രം). സെമിനാറിന് മുൻകൂട്ടി 9447781030 എന്ന നമ്പറിൽ വിളിച്ച് രജിസ്ട്രേഷൻ ഉറപ്പുവരുത്താവുന്നതാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അറിയിച്ചു.