Karassery

കാരശ്ശേരി പഞ്ചായത്തോഫീസിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും നടത്തി

കാരശ്ശേരി : ഓടത്തെരുവ് ഗ്യാസ് ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നില്ല, മാലിന്യസംസ്കരണം കാര്യക്ഷമമല്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കാരശ്ശേരി പഞ്ചായത്തോഫീസിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും നടത്തി.

മാർച്ച് പഞ്ചായത്തോഫീസ് പരിസരത്ത് മുക്കം പോലീസ് തടഞ്ഞു. ധർണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ. ഷാജികുമാർ അധ്യക്ഷനായി. കെ.പി. ഷാജി, കെ. ശിവദാസൻ, വി. മോയി, അഷ്റഫ്, മാന്ത്ര വിനോദ്, സജി തോമസ്‌, കെ.പി. വിനു, വി.പി. ജമീല, എം. ദിവ്യ തുടങ്ങിയവർ സംസാരിച്ചു, കെ. സുരേഷ്, ശ്രീകുമാർ പാറത്തോട്, ഒ. സുഭാഷ്, അജയഘോഷ്, ശ്യാം കിഷോർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button