Mukkam
മുക്കം പൂളപ്പൊയിലിൽ ടിപ്പറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂളപ്പൊയിൽ ഇന്നലെ രാവിലെ ടിപ്പറും ബൈക്കു തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം പോത്ത് കല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്.
ഓമശ്ശേരി യിലെ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം: ബൈക്ക് തകർന്നു.ഓമശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കിരണൻകുമാർ സഞ്ചരിച്ച ബൈക്കും മുക്കം ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.






