Kodanchery

കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നു

കോടഞ്ചേരി :ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ലൈഫ് ഗാർഡുകളെ നിയമിക്കാൻ നടപടി സ്വീകരിക്കുന്നതിനും, തുഷാരഗിരി വനമേഖലയിലും ചാലിപുഴയിലും ഇരുവഞ്ഞിപ്പുഴയിൽ അരിപ്പാറ കുറുങ്കയം എന്നിവിടങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ടൂറിസം പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.

അപകട മേഖലകളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. തുഷാരഗിരി പതങ്കയം മേഖലകളിൽ ടൂറിസ്റ്റുകൾക്ക് എം ടി ബി സൈക്കിളുകൾ വാടകയ്ക്ക് നൽകും.

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ എയ്ഡ് പോസ്റ്റിൽ പോലീസിനെ നിയമിക്കാനുള്ള നടപടിയും സ്വീകരിക്കും.

കോടഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി പി ടി അഗസ്റ്റിൻ, ഡിടിപിസി സെക്രട്ടറി സി പി ബീന, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, ചിന്നാ അശോകൻ ഷാജി മലബാറ, ഡോക്ടർ എൻ സിജേഷ് (ടി സി എം സി), കോടഞ്ചേരി എസ്ഐ വി ആർ വിജയൻ, വി എസ് പ്രസിഡന്റ് ദേവസ്യ ഇലവുങ്കൽ, വി എസ് എസ് സെക്രട്ടറി പി ബഷീർ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, ഡിടിപിസി തുഷാരഗിരി അരിപ്പാറ സെന്റർ മാനേജർ ഷെല്ലി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡിടിപിസി സെക്രട്ടറി സിപി ബീനയുടെ നേതൃത്വത്തിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button