Koodaranji

കൂടരഞ്ഞിയിൽ ആരോഗ്യ അസംബ്ലിയും സ്കൂൾ പരിസര ശുചീകരണവും നടത്തി

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ ആരോഗ്യ അസംബ്ലിയും സ്കൂൾ പരിസര ശുചീകരണവും നടത്തി. സംസ്ഥാനത്ത് എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി മഴക്കാല രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അവയെ പ്രതിരോധിക്കുന്നതിനുവേണ്ടി കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അസംബ്ലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് സന്ദേശം നൽകുകയും ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

മഴക്കാല രോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ, കൊതുകിന്റെ ഉറവിടങ്ങൾ തിരിച്ചറിഞ്ഞ് നശിപ്പിക്കൽ, ഡ്രൈ ഡേ ആചരിക്കൽ, ജല-ഭക്ഷണ ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ സ്കൂൾ നോഡൽ ഓഫീസറായ സീനത്ത് ബി.കെ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളും പരിസരവും സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button