Kodanchery

ആരോഗ്യ അസംബ്ലിയും മഴക്കാല രോഗപ്രതിരോധ ബോധവത്കരണവും സംഘടിപ്പിച്ചു

കോടഞ്ചേരി: തെയ്യപ്പാറ സെൻറ് ജോർജ് എൽ.പി സ്കൂളിൽ ആരോഗ്യ അസംബ്ലിയും മഴക്കാല രോഗപ്രധിരോധ ബോധവൽക്കരണവും നടത്തി. സ്‌കൂൾ പ്രധാന അധ്യാപിക സുജ വർഗീസ് ആരോഗ്യ അസംബ്ലിക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.

വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മഴക്കാല രോഗങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ആരോഗ്യ അസംബ്ലി നടത്തി. മഴക്കാല രോഗങ്ങൾ, കൊതുക് നിവാരണം, മാലിന്യ നിർമ്മാർജ്ജനം, പനി പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ വേണ്ട ചികിത്സ തുടങ്ങിയ സുപ്രധാനമായ കാര്യങ്ങൾ വിദ്യാർത്ഥികളെ ബോധിപ്പിച്ചു.

കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേക ആരോഗ്യ അസംബ്ലി ചേർന്നു. കോടഞ്ചേരി ജെ.എച്ച്.ഐ മീത്ത് മോഹൻ അസംബ്ലി സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു.

ചെമ്പുകടവ് ഗവ: യു.പി സ്കൂളിൽ ആരോഗ്യ അസംബ്ലിയും ശുചീകരണവും നടത്തി. സീനിയർ അസിസ്റ്റന്റ് അനീഷ് കെ ഏബ്രഹാം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജെ.എച്ച്.ഐ രാജേഷ്, നീതു മോൾ തോമസ് എന്നിവർ മഴക്കാല രോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ, കൊതുകിന്റെ ഉറവിടങ്ങൾ തിരിച്ചറിഞ്ഞ് നശിപ്പിക്കൽ, കൊതുകുകടി ഏൽകാതിരിക്കാനുള്ള മുൻകരുതലുകൾ, ജല-ഭക്ഷണ ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂളിൽ മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്നുള്ള നഴ്‌സിങ്ങ് ഓഫീസർമാരായ ലിജി വർഗീസ്, അനുമോൾ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകുകയും ആരോഗ്യ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

തെയ്യപ്പാറ സെൻ്റ് തോമസ് യു.പി സ്കൂളിൽ മഴക്കാല രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്പെഷ്യൽ ആരോഗ്യ അസംബ്ലി ചേർന്നു. തെയ്യപ്പാറ ഹെൽത്ത് സബ് സെന്റർ ഉദ്യോഗസ്ഥരായ ധന്യ ജോസ്, രാജേശ്വരി എന്നിവർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

Related Articles

Leave a Reply

Back to top button