Thiruvambady
സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ പ്രശസ്ത ഗാനരചയിതാവും അദ്ധ്യാപകനുമായ രമേശ് കാവിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. ഓരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന സർഗത്മകതയെ പരിപോഷിക്കുന്നതിനുതകുന്ന തരത്തിൽ കുട്ടികളുമായി സംവദിച്ചു. അദ്ധ്യാപകരായ ജാൻസി വർഗീസ്, ബിന്ദു വി.കെ, ലിസി കെ പി എന്നിവർ ആശംസകളർപ്പിച്ചു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളിലെ വായന പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് തല ലൈബ്രറി വിതരണോദ്ഘാടനം ചെയ്ത ഷിജുവിൽ നിന്ന് ക്ലബ്ബ് കൺവീനർ മെലീസ പുസ്തകം എറ്റുവാങ്ങി. PTA പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ നന്ദിയും പറഞ്ഞു. ജെസ്സി പി ജെ, ആഗി തോമസ് എന്നിവർ നേതൃത്വം നൽകി.