Kodiyathur
സുരക്ഷ പെയിൽ & പാലിയേറ്റീവ് പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂർ : സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവിന്റെ വെസ്റ്റ് കൊടിയത്തൂർ പ്രദേശിക ഘടകം രൂപീകരിച്ചു. നൗഷാദ് വി.വി (ചെയർമാൻ), ഹാരിസ് അമ്പലക്കണ്ടി, ഇർഷാദ് കെ, ശിഹാബ് ടി, മുജീബ് ടി (വൈ.ചെയർമാൻ), ജമാൽ കലങ്ങോട്ട് (കൺവീനർ), ശംസുദ്ധീൻ കുന്നത്ത്, വാഹിദ് കെ, ആശിഖ് പി (ജോ. കൺവീനർമാർ), കെ.എം അബ്ദുൽ ഹമീദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
നൗഷാദ് വി.വി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ശബീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഗിരീഷ് കൊടിയത്തൂർ വിഷയാവതരണം നടത്തി. ജൂലൈ അവസാനത്തിൽ ആരോഗ്യ കേമ്പ് സംഘടിപ്പിക്കാനും ഗ്രഹ സന്ദർശനം നടത്താനും തീരുമാനിച്ചു. ശംസുദ്ധീൻ കുന്നത്ത് സ്വാഗതവും ഹാരിസ് കെ നന്ദിയും പറഞ്ഞു.