Kodiyathur
സുപ്രഭാതം ആരോഗ്യ മാസിക പഞ്ചായത്ത് തല പ്രകാശനം ചെയ്തു.
കൊടിയത്തൂർ : സുപ്രഭാതം ആരോഗ്യ മാസിക കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പലകണ്ടി മുഹമ്മദ് ശരീഫ് സാഹിബിന് സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ നൽകി ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ സമസ്ത മുദരിബ് സലീം യമാനി, റൈഞ്ച് പ്രസിഡണ്ട് അബ്ദുറഹ്മാൻ ലത്തീഫി, റൈഞ്ച് സെക്രട്ടറി മനാസ് ഫൈസി ഇർഫാനി, മാനേജ്മെന്റ് പ്രതിനിധികളായ മൊയ്തീൻ പുത്തലത്ത്, കൊന്നാരത്തു ഹുസൈൻ, യൂസഫ് ഫൈസി ഇർഫാനി, അബ്ദുൽ വാഹിദ്, യൂനുസ് വാഫി, റസീൽ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.