Kodiyathur
രണ്ടാംക്ലാസ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു
കൊടിയത്തൂർ : സ്കൂൾ പരിസരത്തുവച്ച് രണ്ടാംക്ലാസ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ തോട്ടുമുക്കം ഗവ. യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ഏബൽ ജോണിനാണ് പരിക്കേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.