Mukkam

എസ്.എസ്.എഫ്. സാഹിത്യോത്സവ് ജൂലായ് 21 മുതൽ മുക്കത്ത് നടക്കും

മുക്കം : എസ്.എസ്.എഫ്. മുക്കം ഡിവിഷൻ 31-ാമത് എഡിഷൻ സാഹിത്യോത്സവ് ജൂലായ് 21, 22 തീയതികളിൽ മുക്കത്ത് നടക്കും. പത്ത് സെക്ടറുകളിൽനിന്നായി ആയിരത്തിലധികം മത്സരാർഥികൾ സാഹിത്യോത്സവിൽ മാറ്റുരയ്ക്കും. മുക്കം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. സാഹിത്യോത്സവ് പ്രഖ്യാപനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

നോർത്ത് കാരശ്ശേരിയിൽ നടന്ന രൂപവത്കരണ കൺവെൻഷൻ സഹായി ജന. സെക്രട്ടറി കെ.എ. നാസർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് മുബശ്ശിർ ബുഖാരി ചുള്ളിക്കാപറമ്പ് അധ്യക്ഷനായി. ഇ.എൻ. ഉമൈർ ബുഖാരി പദ്ധതി അവതരണം നടത്തി. ഭാരവാഹികളായി കെ.ടി. അബ്ദുൽ ജബ്ബാർ (ചെയർമാൻ), കെ.എ. നാസർ ചെറുവാടി (ജന.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button