Karassery
മലനിരത്തി നിർമാണപ്രവൃത്തി നടക്കുന്നിടത്ത് വീണ്ടും മണ്ണിടിച്ചിൽ
കാരശ്ശേരി : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയ്ക്കടുത്ത് മല ഇടിച്ചുനിരത്തി പെട്രോൾപമ്പിനായി നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് മണ്ണിടിഞ്ഞു തുടങ്ങിയത്. മഴ ശക്തമായാൽ കൂടുതൽ ഇടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
തിരക്കേറിയ സംസ്ഥാനപാതയ്ക്കടുത്താണ് വളരെ ഉയർന്നു നിൽക്കുന്ന കുന്നിൽ ഇടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. കഴിഞ്ഞവർഷം ജൂലായിൽ ഈ മല ഇടിഞ്ഞതിനെത്തുടർന്ന് ഇവിടെ നിർമിച്ചിരുന്ന കരിങ്കൽക്കെട്ടുകളും ഷെഡ്ഡുമൊക്കെ കല്ലും മണ്ണും വന്നു പതിച്ച് തകർന്നിരുന്നു. ഇതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന നിർമാണം അടുത്തകാലത്താണ് പുനരാരംഭിച്ചത്.