Kodiyathur
വായന പക്ഷാചരണ സമാപനവും ഐവിദാസ് അനുസ്മരണവും നടത്തി
കൊടിയത്തൂർ: ഗ്രന്ഥശാല പ്രവർത്തകനും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറിയുമായിരുന്ന ഐവി ദാസിന്റെ ജന്മദിനത്തിൽ യുവധാര ഗ്രന്ഥശാല കാരക്കുറ്റി വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
കൊടിയത്തൂർ യുവചേതന ഓഡിറ്റോറിയത്തിൽ ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി കൺവീനർ ബി അലി ഹസ്സൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ എ.വി സുധാകരൻ മാസ്റ്റർ ഐവി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
സി.ടി.സി അബ്ദുള്ള, നാസർ കൊളായി, ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.ടി അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.