രക്തദാനക്യാമ്പും ഹുസൈൻ കൽപ്പൂർ പുരസ്കാരസമർപ്പണവും നടത്തി

മുക്കം : എന്റെ മുക്കം സന്നദ്ധസേനയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും ഹുസൈൻ കൽപ്പൂർ പുരസ്കാര സമർപ്പണവും നടത്തി. ‘സന്നദ്ധം 24’ എന്ന പേരിൽ മുക്കം മുസ്‌ലിം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
സലീം പൊയിലിൽ അധ്യക്ഷനായി. ബാബു എള്ളങ്ങലിന് ഹുസൈൻ സ്മാരക പുരസ്കാരവും സിദ്ധീഖ് ചേന്ദമംഗല്ലൂർ നല്കുന്ന ക്യാഷ് അവാർഡും സമ്മാനിച്ചു. രക്തദാനത്തിൽ മാതൃകതീർത്ത പ്രജീഷ് മുക്കത്തിന്റെ ഓർമ്മയ്ക്കായ് സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം പേർ രക്തദാനം നടത്തി. എം.വി.ആർ. ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ദേശീയ പുരസ്കാര ജേതാവ് ഇ.കെ അബ്ദുസലീം, കൂടുതൽ തവണ രക്തദാതാക്കളായവർ, സാമൂഹിക-രക്ഷാപ്രവർത്തകർ, ഉന്നതവിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവരെ ആദരിച്ചു.
കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്‌് അലി അക്ബർ, അനീസുദ്ധീൻ, സിദ്ധീഖ് ചേന്ദമംഗല്ലൂർ, ബ്രിജേഷ് മുക്കം, മുനീർ എന്റെ നെല്ലിക്കാപറമ്പ്, എ.പി. മുരളീധരൻ, ജി. അബ്ദുൽ അക്ബർ, ബക്കർ കളർബലൂൺ, റൈനീഷ് നീലാംബരി, സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു. സന്നദ്ധസേന ചീഫ് കോ-ഓർഡിനേറ്റർ ഷംസീർ മെട്രോ, അഷ്കർ സർക്കാർ, സജീഷ് എള്ളങ്ങൽ, റഹീസ് ആലിൻതറ, കദീജ മാനിപുരം, അനി കല്ലട, ഷൈജു എള്ളങ്ങൽ, മനാഫ്, രജീഷ് പെരുമ്പടപ്പ്, ഷംസു പുള്ളാവൂർ, നിയാസ് കളൻതോട്, ടി. ബഷീർ എന്നിവർ നേതൃത്വം നൽകി.







