കാൽനടയായി കണ്ണോത്ത് നിന്ന് കാശ്മീർവരെ യാത്രചെയ്ത സിവിൻ കെ.പിയെ ആദരിച്ചു

കോടഞ്ചേരി: കണ്ണോത്ത്നിന്ന് കാശ്മീർ വരെ നടന്നുപോയി ശനിയാഴ്ച രാവിലെ തിരിച്ചെത്തിയ സിവിന് കണ്ണോത്ത് പൗരാവലി സീകരണം നൽകി.യോഗത്തിൽ കണ്ണോത്ത് സെന്റ്. മേരിസ് ചർച്ച വികാരി ഫാദർ ഡോമിനിക് തൂങ്കുഴി ആദ്യക്ഷം വഹിച്ചു പ്രസ്തുത യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉത്ഘാടനം നിർവഹിച്ചു.
താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവങ്കരയിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ജമീല അസിസ്, റീന സാബു, ഷിൻജോ തൈക്കൽ, കെ ടി ഔസേപ്പച്ചൻ, യു ടി ഷാജു, ജോൺ കക്കുഴി, പ്രേമരാജ്, മാത്യു ചെമ്പോട്ടിക്കൽ, ബിബിൻ ചീരാംകുഴി, എന്നിവർ ആശംസകൾ അർപ്പിക്കുകയും, യോഗത്തിൽ ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പിള്ളി സ്വാഗതവും ഡാനിഷ് പോരുന്നേടത്ത് നന്ദിയും അർപ്പിച്ചു.കണ്ണൊത്തിന്റെ ആദര സൂചകമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി സിവിനെ പൊന്നാട അണിയിക്കുകയും രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവങ്കരയിൽ മൊമെന്റോ നൽകി, വ്യാപാരി വ്യവസായിക്ക് വേണ്ടി യൂണിറ്റ് സെക്രട്ടറി കെ ടി ഔസേപ്പച്ചൻ മൊമെന്റോ കൈമാറി.ആദര സൂചകമായി സിവിൻ തന്റെ യാത്ര അനുഭവങ്ങൾ പങ്കു വയ്ക്കുകയും നാട് നൽകിയ പിന്തുണക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.
മാർച്ച് ആറിനാണ് സിവിൻ നടത്തം തുടങ്ങിയത്. 93-ാംനാൾ ശ്രീനഗറിലെത്തി. അവിടെനിന്ന് ഇരുചക്രവാഹനത്തിൽ ഏറെ ഉയരത്തിലുള്ള ഖർദുംഗ്ല പാസ്വരെ പോയശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. സാധാരണക്കാരായ ജനങ്ങളേയും ഗ്രാമങ്ങളേയും അറിഞ്ഞുള്ള യാത്രയിൽ പോലീസും പട്ടാളക്കാരുമെല്ലാം സിവിന് സഹായവുമായെത്തി.കോവിഡിനും ലോക്ഡൗണിനുമിടയിൽ നടത്തിയ യാത്ര പ്രശ്നങ്ങളും, പ്രയാസങ്ങളും ഇല്ലാതെ പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സിവിൻ.






