Pullurampara

ബഥാനിയായിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി

പുല്ലൂരാംപാറ : പുല്ലൂരാംപാറ ബഥാനനിയ ധ്യാനകേന്ദ്രത്തിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി. 2000 ആണ്ടിൽ ആരംഭിച്ച അഖണ്ഡ ജപമാല സമർപ്പണം23 വർഷങ്ങൾ മുടങ്ങാതെ പൂർത്തിയാക്കി 24 ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. താമരശ്ശേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ റമിജിയോസ് ഇഞ്ചനാനിയിൽ പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച ശുശ്രൂഷകൾക്ക് താമരശ്ശേരി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ അബ്രഹാം വയലിൽ അച്ചനും പുല്ലൂരാംമ്പാറ ഇടവക വികാരി ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ പുരയിടലക്ഷനും സഹകാർമികത്തും വഹിച്ചു.

ലോകസമാധാനം കുടുംബ വിശദീകരണം എന്നീ രണ്ട് പ്രത്യേക നിയോഗങ്ങളോടെ ആണ് ഈ വർഷത്തെ അഖണ്ഡ ജപമാല സമർപ്പണം നടത്തപ്പെടുന്നത്. വിശുദ്ധ കുർബാന മധ്യേ തിരുവചന സന്ദേശത്തിൽ പരിശുദ്ധ അമ്മയുടെ കരം പിടിച്ചാണ് ഓരോ കുടുംബവും വിശദീകരിക്കപ്പെടുന്നതും അതുവഴിയാണ് ലോകത്തിൽ സമാധാനം പുലരുന്നതെന്നും അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു.

101 ദിവസങ്ങളിലായി മുടങ്ങാതെ നടത്തപ്പെടുന്നജപമാല സമർപ്പണ പ്രാർത്ഥനയിൽ കുമ്പസാരത്തിനും കൗൺസിലിങ്ങിനുമുള്ള സൗകര്യം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്. അഖണ്ഡ ജപമാല സമർപ്പണ ദിവസങ്ങളിൽ ഞായർ ഒഴികെ എല്ലാദിവസവും രാവിലെ ആറുമണിക്കും ഉച്ചക്ക് 12 മണിക്കും വൈകിട്ട് 7 മണിക്കും വിശുദ്ധ കുർബാനയും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഡയറക്ടർ ബഹു. ഫാ. ബിനു പുളിക്കൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button