Kodanchery

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു

കോടഞ്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും കണ്ണോത്ത് സിയോൺ ഓൾഡ് ഫോമിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചതിന്റെ ഓർമ്മ പുതുക്കി അന്തേവാസികൾക്ക് ഭക്ഷണം നൽകി. മൈക്കാവ് ബഡ്സ് സ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകി. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു. കോടഞ്ചേരി ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോസ് പൈക അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് വി ഡി ജോസഫ്,യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, ആന്റണി നീർവേലി, ആനി ജോൺ, സജി നിരവത്ത്, ടോമി ഇല്ലിമൂട്ടിൽ, ലീലാമംഗലത്ത്, ഫ്രാൻസിസ് ചാലിൽ, വിൽസൺ തറപ്പില്‍,നാസർ പി പി, ബേബി കോട്ടുപ്പള്ളി, ബാബുപട്ടരാട്, ബേബി കളപ്പുര, സേവിയർ കുന്നത്തേട്ട്,ഫ്രാൻസിസ് മുണ്ടാട്ടിൽ, ജോസ് പെരുമ്പള്ളി, വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button