ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന് മുൻവശം ബസ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധി സ്തൂപത്തിന്റെ അനാച്ഛാദന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, റിയാനസ് സുബൈർ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി തേൻമലയിൽ, ചാൾസ് തയ്യിൽ, റോസമ്മ കയത്തുങ്കൽ, റോസിലി മാത്യു , സിസിലി ജേക്കബ്, സൂസൻ കേഴപ്ലാക്കിൽ, ലീലാമ്മ കണ്ടത്തിൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു, ബിന്ദു ജോർജ്, റീന സാബു രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോബി ഇലന്തൂർ, ഷിജി ആൻറണി, വിൻസെന്റ് വടക്കേമുറി, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ, ജൂനിയർ സൂപ്രണ്ട് ബ്രിജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
രാഷ്ട്രപിതാവിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് അദ്ദേഹത്തെ സ്മരിക്കുവാനും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ മഹാത്മാഗാന്ധി വഹിച്ച പങ്ക് സ്മരിക്കുവാനും അവസരം ലഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.