Mukkam

വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ: കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിച്ചു

മുക്കം : വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും സർവീസ് പരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അവകാശ ദിനത്തിൻ്റെ ഭാഗമായി മുക്കം ഉപജില്ലയിലും അവകാശ ദിനം ആചരിച്ചു.

ഏകപക്ഷീയവും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, അധ്യാപകർക്ക് ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം (പ്രൊട്ടക്ഷൻ) നൽകുക, റഗുലർ തസ്തികയിൽ നിയമിതരായവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനാംഗീകാരം നൽകുന്നത് അവസാനിപ്പിക്കുക, നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക, ഉച്ചഭക്ഷണ, യൂണിഫോം തുകകൾ വർദ്ധിപ്പിക്കുക, ഒ.ബി.സി വിഭാഗം സ്കോളർഷിപ്പിൽ മുസ്ലീം വിഭാഗം കുട്ടികളെ കൂടി ഉൾപ്പെടുത്തുക, എച്ച് എസ്.എസ്, വി.എച്ച്.എസ്.ഇ അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക, ഭാഷാധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവകാശ പത്രിക മുക്കം ഉപജില്ല ഓഫീസിൽ സമർപ്പിച്ചു.

കെ.എസ്.ടിയു ഉപജില്ലാ പ്രസിഡന്റ്‌ കെ.പി ജാബിർ അവകാശ പത്രിക എ.ഇ.ഒ ഓഫീസിലെ യു.ഡി ക്ലാർക്ക് ഷനോജ് ജോസിന് കൈമാറി. ഉപജില്ലാ ജനറൽ സെക്രട്ടറി നിസാം കാരശ്ശേരി, ഷമീർ മുക്കം, കെ.വി നവാസ്, കെ.പി അൻവർ സാലിഹ്, കെ.എൻ അഫീഫ് സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button